
നാസിക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സൈനികന്‍റെ മൃതദേഹം ഇന്ന്, ജന്‍മനാടായ കൊല്ലത്ത് എത്തിക്കും. അല്‍പസമയത്തിനകം പ്രത്യേക വിമാനത്തില്‍ തിരുവന്തപുരത്ത് എത്തിക്കുന്ന മൃതദേഹം പാങ്ങോട് സൈനീക ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വയ്‌ക്കും. തുടര്‍ന്ന് വിലാപയാത്രയോടെ ആയിരിക്കും കൊല്ലത്ത് എത്തിക്കുക.
തൊഴില്‍ പീഡനം ആരോപിച്ച് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കി, ദിവസങ്ങള്‍ക്കകമാണ് റോയ് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനോവിഷമത്താല്‍ റോയ് മാത്യു ആത്മഹത്യ ചെയ്തതെന്നാണ് സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സൈനികന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മാര്‍ട്ടം ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam