സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണമില്ല; വൃദ്ധനായ അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു

Web Desk |  
Published : Jun 25, 2018, 10:55 AM ISTUpdated : Jun 29, 2018, 04:26 PM IST
സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണമില്ല; വൃദ്ധനായ അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു

Synopsis

അച്ഛനെ കൊന്നത് പത്തൊമ്പതുകാരനായ മകന്‍ മണ്‍വെട്ടി കൊണ്ട് പല തവണ തലയ്ക്കടിച്ചു

കാണ്‍പൂര്‍: സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അറുപതുകാരനായ അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫത്തേപ്പൂര്‍ സ്വദേശി കൃഷ്ണകുമാറാണ് മകന്‍ അനന്ത് കിഷോറിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 

സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നതിങ്ങനെയാണ്- ശനിയാഴ്ച വൈകീട്ടോടെയാണ് കര്‍ഷകനായ കൃഷ്ണകുമാറും മകനും തമ്മില്‍ കൃഷിയിടത്തിനടുത്തുള്ള പമ്പ് ഹൗസില്‍ വച്ച് വാക്കേറ്റമുണ്ടായത്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ മകന്‍ പണം ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്. പണം നല്‍കാനാകില്ലെന്ന് കൃഷ്ണകുമാര്‍ തറപ്പിച്ച് പറഞ്ഞതോടെ മകന്‍ അക്രമിക്കുകയായിരുന്നു. തറയില്‍ കിടന്നിരുന്ന മണ്‍വെട്ടിയെടുത്ത് അനന്ത്, കൃഷ്ണകുമാറിന്‍റെ തലയ്ക്കടിച്ചു. പല തവണ അടിയേറ്റ കൃഷ്ണകുമാര്‍  സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. 

കൃഷ്ണകുമാറിന്‍റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അനന്ത് പിടികൊടുക്കാതെ രക്ഷപ്പെട്ടു. പത്തൊമ്പതുകാരനായ അനന്ത് മുമ്പും പല തവണ അച്ഛനുമായി വഴക്കിട്ടിട്ടുണ്ടെന്നും അക്രമിക്കാന്‍ മുതിര്‍ന്നിട്ടുണ്ടെന്നും അയല്‍ക്കാര്‍ പറഞ്ഞു. അനന്തിനെ കൂടാതെ കൃഷ്ണകുമാറിന് മൂന്ന് മക്കള്‍ കൂടിയുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തും; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; സിപിഎം കോടതിയിലേക്ക്, 'വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടും'