മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു

Published : Jan 17, 2018, 08:27 AM ISTUpdated : Oct 05, 2018, 02:40 AM IST
മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു

Synopsis

കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ തടാകം റോഡിലാണ് 27 കാരനായ മകന്‍ ദീപസ്വരൂപ് അച്ഛന്‍ കെ. സെല്‍വരാജനെ  കൊലപ്പെടുത്തിയത്. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടില്‍ അച്ഛനും മകനും മാത്രമാണുള്ളത്. അമ്മ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു. 

രണ്ടുവീടുകള്‍ വാടകയ്ക്ക് കൊടുത്തതില്‍നിന്ന് കിട്ടുന്ന തുകകൊണ്ട് ജീവിക്കുന്ന അച്ഛനും മകനും ജോലിക്ക് പോകാറില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇരുവരും  നന്നായി മദ്യപിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചുകഴിഞ്ഞാല്‍ സെല്‍വരാജന്‍ രാത്രി ഉറങ്ങിക്കിടക്കുന്ന ദീപസ്വരൂപിന്റെ മുഖത്ത് പലപ്പോഴും  പലപ്പോഴും മൂത്രമൊഴിക്കാറുണ്ട്. പലതവണ മകന്‍ അച്ഛനെ താക്കീതുചെയ്തിട്ടും ഫലമുണ്ടായില്ല. 

കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ മുഖത്ത് മൂത്രമൊഴിച്ച  അച്ഛനുമായി ദീപസ്വരൂപ് വഴക്കിട്ടു. പിന്നീട് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വീടിനുമുകളില്‍ താമസിക്കുന്നവര്‍  അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ മൃതദേഹപരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആര്‍.എസ്. പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കണക്കുമായി ഡിവൈഎഫ്ഐക്കാർ ഷോ കാണിക്കുന്നു, അവരെ ഞെട്ടിക്കാൻ കണക്ക് പുറത്ത് വിടൂ'; യൂത്ത് കോൺഗ്രസിന് അധ്യക്ഷന് ട്രോൾ
10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി