അമ്മയെ മുറിയില്‍ പൂട്ടിയിട്ട് മകന്‍ വിനോദയാത്രയ്ക്ക് പോയി; 96 കാരി നാല് ദിവസം പട്ടിണി...

Published : Oct 31, 2017, 10:01 AM ISTUpdated : Oct 05, 2018, 02:33 AM IST
അമ്മയെ മുറിയില്‍ പൂട്ടിയിട്ട് മകന്‍ വിനോദയാത്രയ്ക്ക് പോയി; 96 കാരി നാല് ദിവസം പട്ടിണി...

Synopsis

അനന്തപുരി‍: പ്രായമായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട്  മകന്‍ വിനോദയാത്രയ്ക്ക് പോയി. ഒഡീസയിലെ അനന്തപുരിലാണ് സംഭവം. തൊണ്ണൂറ്റിയാറ് വയസുള്ള അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കാണ് മകന്‍ വിനോദയാത്രയ്ക്കായി പോയത്. സബിത നാദ് എന്ന വയോധികയ്ക്കാണ് മകന്‍ വികാസില്‍ നിന്ന് ദുരനുഭവം നേരിട്ടത്. സബിത ഉറങ്ങുമ്പോളാണ് മകന്‍ വീട് പൂട്ടി പോയത്. തുടര്‍ന്ന് ഇയാള്‍ താക്കോല്‍ വീട്ടുജോലിക്കാരിയുടെ  കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അഞ്ച് മക്കളുള്ള സബിതാ നാദിന്‍റെ ഒരു മകള്‍ ജയശ്രീ അമ്മയെ കാണാന്‍ വീട്ടിലെത്തിയതോടെ ആണ് സംഭവം പുറത്ത് അറിയുന്നത്. വീട് പൂട്ടി കിടക്കുന്നത് കണ്ടെങ്കിലും കുളിമുറിയില്‍ നിന്ന് ശബ്ദം കേട്ടതോടെ ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ അമ്മയെ രക്ഷിച്ചു. നാലു ദിവസം മുറിയില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവന്നതിന്‍റെ പേടി വിട്ടു മാറിയിട്ടില്ല സബിതയ്ക്ക് . മകന്‍ പോയതില്‍ പിന്നെ ഒരു നേരം മാത്രം വീട്ടുവേലക്കാരി ഭക്ഷണം കൊടുത്തെന്നും പിന്നീട് ഭക്ഷണം തരാനായി ആരും വന്നില്ലെന്നും ഇവര്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മായാത്ത മുറിവായി സൗമ്യ; കൊടുംക്രൂരത പിന്നിട്ട 15 വർഷം; നീറുന്ന ഓർമ്മകളുമായി അമ്മ
16കാരിയുടെ ആത്മഹത്യ: പിന്നിൽ കൊറിയൻ പ്രണയച്ചതിയോ...? ഉത്തരം കിട്ടാതെ പൊലീസും സ്കൂൾ അധികൃതരും