ബാങ്കുവിളിയെ പരിഹസിച്ച് ട്വീറ്റ്: ഗായകൻ സോനുനിഗം വിവാദത്തിൽ

By Web DeskFirst Published Apr 17, 2017, 9:53 AM IST
Highlights

മുസ്‍ലിം പള്ളികളിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ ട്വീറ്റ് ചെയ്ത ബോളിവുഡ് ഗായകൻ സോനുനിഗം വിവാദത്തിൽ. ഒരു മുസ്‍ലിം അല്ലാതിരുന്നിട്ടും പുലർച്ചെ ഉണരുന്നത് ബാങ്കുവിളി കേട്ടാണെന്നും, ഇന്ത്യയിലെ ഈ നിർബന്ധിത മതാരാധന എന്ന് അവസാനിക്കും എന്നുമാണ് സോനുനിഗം ട്വീറ്റ് ചെയ്തത്. 

അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായതോടെ, സോനുനിഗം രണ്ടാമതും ട്വീറ്റുമായെത്തി. ഇസ്ലാംമതം രൂപീകരിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണ് ശേഷമല്ലെ ഇത് കേൾക്കേണ്ടിവരുന്നതന്നും അദ്ദേഹം പരിഹസിച്ചു. ഇതോടെ ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്.

God bless everyone. I'm not a Muslim and I have to be woken up by the Azaan in the morning. When will this forced religiousness end in India

And by the way Mohammed did not have electricity when he made Islam.. Why do I have to have this cacophony after Edison?

— Sonu Nigam (@sonunigam) April 17, 2017
— Sonu Nigam (@sonunigam) April 16, 2017
click me!