തെളിവെടുപ്പിന് എത്തിച്ച സൗമ്യയ്ക്ക് നേരെ കയ്യേറ്റശ്രമം

Web Desk |  
Published : Apr 25, 2018, 03:52 PM ISTUpdated : Jun 08, 2018, 05:45 PM IST
തെളിവെടുപ്പിന് എത്തിച്ച സൗമ്യയ്ക്ക് നേരെ കയ്യേറ്റശ്രമം

Synopsis

തെളിവെടുപ്പിന് എത്തിച്ച സൗമ്യയ്ക്ക് നേരെ കയ്യേറ്റശ്രമം നാട്ടുകാർ സൗമ്യയെ കൂവി വിളിച്ചു

കണ്ണൂര്‍: പിണറായിയില്‍ മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ സൗമ്യക്ക് നേരെ കയ്യേറ്റശ്രമം. തെളിവെടുപ്പിനിടെയാണ് സൗമ്യക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായത്. തെളിവെടുപ്പിനിടെ നാട്ടുകാർ സൗമ്യയെ കൂവി വിളിച്ചു. തെളിവെടുപ്പ് പൂർത്തിയായി.

എലിവിഷമാണ് എല്ലാവരുടെയും കൊലയ്ക്ക് സൗമ്യ ഉപയോഗിച്ചതെന്ന് രാസപരിശോധന റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. എലിവിഷം സൗമ്യക്ക് വാങ്ങിനൽകിയത് ഇവരുമായി ബന്ധമുള്ള ഓട്ടോഡ്രൈവറാണെന്നാണ് ഇപ്പോൾ പൊലീസിനന്‍റെ നിഗമനം. ഇയാളുൾപ്പെടെ സൗമ്യയുമായി ബന്ധമുള്ള മൂന്ന് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. 

സൗമ്യ നാട്ടുകാരെ കബളിപ്പിച്ചു ഏന്നു അയൽവാസികൾ നേരത്തെ  ആരോപിച്ചിരുന്നു.അമ്മക്ക് കിഡ്‌നി തകരാർ ആണെന്നും, അച്ഛന് ശ്വാസം മുട്ടൽ ആണെന്നും നാട്ടുകാരെ സൗമ്യ വിശ്വസിപ്പിച്ചുവെന്നാണ് ആരോപണം. സൗമ്യ ആണ് കൊല നടത്തിയത് എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നും അയൽവാസികൾ പ്രതികരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; വാഹനത്തിൽ മറ്റൊരു കാറിടിച്ചെന്ന് ദൃക്‌സാക്ഷികൾ
യുഎസ് സൈനികർ കൊല്ലപ്പെടാതിരിക്കാൻ പ്രയോഗിച്ച തന്ത്രം വിനയായി; അമേരിക്കയുടെ കൈയ്യിലുണ്ടായിരുന്ന ദീർഘദൂര മിസൈലുകളിൽ ഭൂരിഭാഗവും തീർന്നു!