
കൊച്ചി: ഏഷ്യനെറ്റ് ന്യൂസിന്റെ സൗണ്ട് ഫോര്‍ സൈറ്റ് സംരഭത്തിന്റെ ഭാഗമായി എറണാകുളത്ത് ഇന്ന് സൗജന്യ നേത്രപരിശോധനക്യാംപ് സംഘടിപ്പിക്കുന്നു. എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളില്‍ രാവിലെ പത്ത് മുതല്‍ 5 വരെയാണ് സൗജന്യനേത്രപരിശോധന ക്യാംപ്. ചൈതന്യ നേത്രാശുപത്രിയിലെ മെഡിക്കല്‍ ടീമാണ് ക്യംപ് നയിക്കുന്നത്.
സൗണ്ട് ഫോര്‍ സൈറ്റിന്റെ ഭാഗമായി അന്ധവനിതകള്‍ക്കുള്ള സ്മാര്‍ട്ട് കെയിനിന്റെ വിതരണവും ഇന്ന് ടൗണ്‍ഹാളില്‍ നടക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സംവിധായകന്‍ രണ്‍ജി പണിക്കര്‍ മുഖ്യാതിഥിയാവും.
ഏഷ്യനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധകൃഷ്ണന്‍, കൊച്ചസേപ്പ് ചിറ്റിലപ്പിള്ളി, സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡി വി.ജെ.മാത്യൂസ്, ചൈതന്യ നേത്രാശുപത്രി എംഡി ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്നലെ കോഴിക്കോട് നടന്ന ചടങ്ങോടെയാണ് സൗണ്ട് ഫോര്‍ സൈറ്റ് പരിപാടിക്ക് തുടക്കമായത്. തെക്കന്‍ കേരളത്തിലുള്ളവര്‍ക്കായുള്ള പരിപാടി നാളെ തിരുവനന്തപുരത്ത് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam