
ജൊഹ്നാസ്ബര്‍ഗ്: മോഹൻദാസിനെ മഹാത്മായാക്കിയ നാടാണ് ദക്ഷിണാഫ്രിക്കയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഫ്രിക്കൻ സന്ദർശനത്തിനിട ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നെൽസൺ മണ്ടേലയെ ഓർമ്മിപ്പിക്കുന്ന ഷർട്ട് ധരിച്ചാണ് ജോഹന്നാസ് ബർഗിലെ സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിൽ മോദി 11000 ഇന്ത്യാക്കാരേയും ഇന്ത്യൻ വംശജരേയും അഭിസംബോധന ചെയ്തത്.
നെൽസൺ മണ്ടേലയുടെ ജൻമഭൂമിയായ ദക്ഷിണാഫ്രിക്ക ഗാന്ധിജിയുടെ കർമ്മഭൂമിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വർണ്ണവിവേചനത്തിന്റെ പേരിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വർണ്ണവിവേചനം നിർത്തലാക്കിയതിന് ശേഷം ദക്ഷിണാഫ്രിക്കയെ ആദ്യമായി ആശ്ലേഷിച്ചതും ഇന്ത്യയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നേരത്തേ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഫ്രിക്കൻ പര്യനത്തിൽ ടാൻസാനിയ, കെനിയ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam