ദില്ലിയിൽ മാംസാഹരങ്ങൾ പ്രദര്‍ശിപ്പിച്ച് വിൽക്കുന്നത് തടയാൻ  ബി.ജെ.പി നീക്കം

Published : Dec 28, 2017, 03:00 PM ISTUpdated : Oct 05, 2018, 03:42 AM IST
ദില്ലിയിൽ മാംസാഹരങ്ങൾ പ്രദര്‍ശിപ്പിച്ച് വിൽക്കുന്നത് തടയാൻ  ബി.ജെ.പി നീക്കം

Synopsis

ദില്ലി: ദില്ലിയില്‍ മാംസാഹരങ്ങൾ പ്രദര്‍ശിപ്പിച്ച് വിൽക്കുന്നത് തടയാൻ  ബി.ജെ.പി നീക്കം. ഇതിനുള്ള പ്രമേയം ബിജെ.പി ഭരിക്കുന്ന സൗത്ത് ദില്ലി മുനിസിപ്പൽ കോര്‍പ്പറേഷൻ പാസാക്കി. മതപരമായ വിശ്വാസം വ്രണപ്പെടുത്തും എന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയത്തിൽ അന്തിമ തീരുമാനം അടുത്തമാസം മൂന്നിന് കൈക്കൊള്ളും.

ഭക്ഷണശാലകളിൽ ചിക്കനും മട്ടനുമടക്കം മാംസാഹരങ്ങളുടെ പ്രദർശനം തടയാനാണ് കോർപറേഷൻ നീക്കം. ഭക്ഷണശാലകൾക്ക് പുറത്ത് മാംസാഹരങ്ങൾ തുറന്നുവെയ്ക്കുന്നതിനു പകരം ഷെൽഫുകളിൽ അടച്ചുവെയ്ക്കണം. മാംസാഹരങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് മതപരവും ശുചിത്വപരവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അതിന് നിരോധനം ഏർപ്പെടുത്തണമെന്നുമുള്ള പ്രമേയം കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. 

എന്നാൽ, ദാബകൾ അടക്കം ഭക്ഷണശാലകൾ ഏറെയുള്ള സൗത്ത് ദില്ലിയിലെ കച്ചവടക്കാർക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. ഇവിടങ്ങളിൽ വൈകുന്നേരം സജീവമാകുന്ന ദാബകളിലേക്ക് ആഹാരങ്ങളുടെ പ്രദർശനം കണ്ടാണ് ആളുകൾ എത്തുന്നത്. പുതിയ ഉത്തരവ് നടപ്പായാൽ ഗ്രീൻപാർക്ക്, അമർ കോളനി മാർക്കറ്റ്, ന്യൂ ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലെ മുഴുവൻ ദാബകളും പൂട്ടേണ്ടിവരും. 

ബിജെപി ഭരിക്കുന്ന സൗത്ത് ദില്ലി കോർപറേഷന്‍റെ പുതിയ തീരുമാനത്തിനെതിരെ ആംആദ്മി പാർട്ടിയും കോൺഗ്രസും രംഗത്ത് വന്നുകഴിഞ്ഞു. ശുചിത്വത്തിന്‍റെ പേരിൽ മാംസാഹരങ്ങൾ ക്രമേണ നിരോധിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം,  കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ അടുത്ത മാസം മൂന്നിന് മാത്രമെ കോർപറേഷൻ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വടക്കാഞ്ചേരി വോട്ടുകോഴ; 'അവസരവാദ നിലപാട് സ്വീകരിച്ചിട്ടില്ല, ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല', പ്രതികരിച്ച് എംവി ഗോവിന്ദൻ
ബെല്ലാരിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ