കണ്ണൂരിലെ ദളിത് വിഷയം: പൊലീസിനെ ന്യായീകരിച്ച് എസ്‌പിയുടെ റിപ്പോര്‍ട്ട്

By Web DeskFirst Published Jun 19, 2016, 2:19 PM IST
Highlights

സിപിഐഎം പ്രവര്‍ത്തര്‍ അപമാനിച്ചത് ചോദ്യം ചെയ്ത ദലിത് യുവതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പോലീസ് നടപടി വ്യാപക പ്രതിഷേധമായിരുന്നു ഉണ്ടായത്. ഇതേ തുടര്‍ന്നാണ് ഡിജിപി കണ്ണൂര്‍ എസ് പി സഞ്ജയ് കുമാര്‍ ഗുരുദിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് നടപടിയില്‍ തെറ്റായി ഒന്നുമുണ്ടായില്ലെന്നും നിയമത്തിനകത്ത് നിന്നുള്ള നടപടി മാത്രമാണ് നടന്നതെന്നും എസ്‌പി കൂട്ടി ചേര്‍ക്കുന്നു.

ദളിത് യുവതികളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതാണെന്ന വാദം പോലീസ് തള്ളുകയാണ്. ഇവര്‍ സ്വയം സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അപ്പോള്‍ കൈകുഞ്ഞ് ഉണ്ടായിരുന്നില്ല. എന്നാല്‍ കോടതിയില്‍ ഇരുവരെയും റിമാന്‍ഡ് ചെയ്തപ്പോഴാണ് കുഞ്ഞിനെ ജയിലിലേക്കു കൊണ്ടുപോകാന്‍ യുവതി കോടതിയോട് ആവശ്യപ്പെട്ടതെന്നും എസ്‌പി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഡിജിപി ലോക് നാഥ് ബഹ്‌റയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ രാത്രിയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് യുവതി അഞ്ജുനയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് ചാനലിലൂടെ അപമാനിച്ചതാണ് ആത്മഹത്യേപേരണയ്ക്ക് കാരണമെന്നാണ് അഞ്ജനയുടെ സഹോദരി പറയുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് എസ്‌പി വ്യക്തമാക്കി.

click me!