സ്പെയിന്‍ ടീമിന് പുതിയ പരിശീലകന്‍

Web desk |  
Published : Jun 13, 2018, 05:17 PM ISTUpdated : Jun 29, 2018, 04:05 PM IST
സ്പെയിന്‍ ടീമിന് പുതിയ പരിശീലകന്‍

Synopsis

ബാഴ്സയുടെയും റയലിന്‍റെയും മുന്‍ താരം

മോസ്കോ:  ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പുറത്താക്കിയ ഹുലെന്‍ ലോപെറ്റേവിക്ക് പകരം ടീമിന് പുതിയ പരിശീലകനെത്തി. സ്പെയിന്‍ അണ്ടര്‍ 21 ടീമിന്‍റെ പരിശീലകനായ ആല്‍ബര്‍ട്ട് സെലാസിനെയാണ് ലോപെറ്റേവിക്ക് പകരം നിയമിച്ചത്. ബാഴ്സലോണയ്ക്കും റയല്‍ മാഡ്രഡിനും വേണ്ടിയെല്ലാം കളിച്ചിട്ടുള്ള സെലാസ് സ്പെയിന്‍ അണ്ടര്‍ 16 ടീമിന്‍റെയും പരിശീലകന്‍ ആയിട്ടുണ്ട്.

ഫെണാണ്ടോ ഹിയറോയെ സഹ പരിശീലകനായും നിയമിച്ചു. റയല്‍ മാഡ്രിഡ് ക്ലബിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തതതിനെ തുടര്‍ന്നാണ് ഹുലെന്‍ ലോപെറ്റേവിയുടെ സ്ഥാനം തെറിച്ചത്. റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞ സിനദിന്‍ സിദാന് പകരമാണ് ലോപെറ്റേവി സ്ഥാനമേറ്റെടുത്തത്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ലൂയിസ് റുബ്യേലസാണ് കോച്ചിനെ പുറത്താക്കിയ കാര്യം പുറത്ത് വിട്ടത്.

ഒരു സൂചന പോലും നല്‍കാനുള്ള പെട്ടന്നുളള തീരുമായിരുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന സ്‌പെയ്‌നിന്‍റെ ആദ്യമത്സരം വെള്ളിയാഴ്ചയാണ്. ശക്തരായ പോര്‍ച്ചുഗലാണ് എതിരാളികള്‍. പുതിയ പരിശീലകന് ടീമിനെ എത്രത്തോളം മികച്ച രീതിയില്‍ ഒരുക്കാന്‍ സാധിക്കുമെന്ന ആശങ്ക സ്പാനിഷ് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ചു'; എംവി ജയരാജനെതിരെ രൂക്ഷവിമർശനം, പ്രതികരിക്കാതെ പിണറായി
കനത്ത മഴ; 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, പരീക്ഷകൾക്ക് മാറ്റമില്ല