അവധിദിന കൈയ്യേറ്റം;  ഇടുക്കിയില്‍ പ്രത്യേക അന്വേഷണ സംഘം

By Web DeskFirst Published Mar 29, 2018, 6:38 AM IST
Highlights
  • ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ അഞ്ചംഗ സംഘം പരിശോധന നടത്തും

ഇടുക്കി:  ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ മുതലെടുത്തുള്ള കൈയ്യേറ്റം തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതിയുമായി റവന്യൂവകുപ്പ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ച്  ദേവികുളം സബ് കളക്ടര്‍ ഉത്തരവിറക്കി. 

മൂന്നാര്‍, ചിന്നക്കനാല്‍ മേഖലകളില്‍ ഭൂമി കൈയ്യേറ്റവും അനധികൃത നിര്‍മ്മാണവും മണ്ണെടുപ്പും വ്യാപകമാകാന്‍ ഇടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തഹസില്‍ദാര്‍മാര്‍ക്ക് പുറമേ ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഭൂസംരക്ഷണ സേനാംഗങ്ങള്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. 

ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ എല്ലാം അഞ്ചംഗ സംഘം പരിശോധനയ്ക്കിറങ്ങും. പരിശോധനയുടെ വിശദ വിവരങ്ങള്‍ തഹസില്‍ദാര്‍മാര്‍ നേരിട്ട് സബ് കളക്ടറെ അറിയിക്കണം. സബ് കളക്ടര്‍ ദേവികുളത്ത് താമസിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടാല്‍ സ്റ്റോപ് മെമ്മോ നല്‍കാനും സാധനങ്ങള്‍ പിടിച്ചെടുക്കാനുമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.

click me!