
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സ്വകാര്യബസുകളുടെ മത്സരപാച്ചിലില്‍ മൂലം ജീവന്‍പോലിയുന്നത് തുടര്‍ക്കഥയാകുന്നു. മൂന്നു സ്വകാര്യ സ്വകാര്യബസുകളുടെ അമിത വേഗംമൂലം കഴിഞ്ഞദിവസം വീട്ടമ്മ മരിക്കുകയും 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ഇരട്ടക്കുളങ്ങര റൂട്ടിലോടുന്ന ബസുകളാണ് നിയമലംഘനം നടത്തി മരണദൂതന്മാരാകുന്നത്.
ആറ് മാസം മുമ്പ് അറവുകാട് ബസ് സ്‌റ്റോപ്പ് പരിസത്തുവെച്ച് സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന വീട്ടമ്മ സ്വകാര്യ ബസ് ഇടിച്ചു തത്ക്ഷണം മരിച്ചിരുന്നു. 3 മാസം മുന്‍പാണ് പുന്നപ്രയില്‍ വിവാഹത്തിനായി വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവ് ബൈക്കില്‍ സഞ്ചരിക്കവേ സ്വകാര്യബസ് തട്ടി മരിച്ചത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നഗരത്തിലൂടെ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസുകള്‍ സൃഷ്ടിക്കുന്നത്. ആളുകള്‍ ബസില്‍ കയറുന്നതിന് മുന്‍പ് ബസ് എടുത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്്് പരിക്കുപറ്റുന്നതും സ്ഥിരം കാഴ്ചയാണ്.
നഗരത്തിലെ ഗതാഗതക്കുരുക്ക് മൂലം ഉണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാനാണ് ബസ് അമിതവേഗതയില്‍ ഓടിക്കുന്നതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഒന്നരമിനിട്ട് വ്യത്യാസത്തിലാണ് സ്വകാര്യബസുകള്‍ക്ക് സമയക്രമം നല്‍കിയിരിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് പുതിയസമയക്രമം നടപ്പിലാക്കിയാലേ അപകടത്തിന് പരിഹാരമാകൂ എന്നും കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് പ്രസിഡന്റ് പിജെ കുര്യന്‍ പറയുന്നു. ബസില്‍ നന്നായി പിടിച്ചുനിന്നില്ലങ്കില്‍ മറിഞ്ഞുവീഴുമെന്നും അപകടം പതിവായതോടെ ബസില്‍ കയറുന്നത് ഭയമായതായി യാത്രക്കാര്‍ പറയുന്നു. പരിചയസമ്പന്നരല്ലാത്ത െ്രെഡവര്‍മാരാണ് നഗരത്തിലൂടെ സര്‍വ്വീസ് നടത്തുന്നതെന്നും ഇരുചക്രവാഹനങ്ങളെ മാത്രമേ മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കാറുള്ളൂ എന്നുമാണ് യാത്രക്കാര്‍ പ്രതികരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam