കോളേജുകൾക്ക് വിദ്യാഭ്യാസ മന്ത്രി അയച്ച സര്‍ട്ടിഫിക്കറ്റുകളില്‍ നിറയെ അക്ഷരതെറ്റുകള്‍

Published : Oct 29, 2017, 04:36 PM ISTUpdated : Oct 04, 2018, 04:53 PM IST
കോളേജുകൾക്ക് വിദ്യാഭ്യാസ മന്ത്രി അയച്ച സര്‍ട്ടിഫിക്കറ്റുകളില്‍ നിറയെ അക്ഷരതെറ്റുകള്‍

Synopsis

കോഴിക്കോട്: എൻ.ബി.എ അക്രിഡിറ്റേഷൻ ലഭിച്ച എൻജിനീയറിങ് കോളേജുകൾക്ക് വിദ്യാഭ്യാസ മന്ത്രി അയച്ച സർട്ടിഫിക്കറ്റുകളിൽ അക്ഷരതെറ്റുകൾ. കോഴിക്കോട് അടക്കം എട്ട് എൻജിനീയറിങ് കോളേജുകൾക്ക് അംഗീകാരം ലഭിച്ചതിനെ തുടർന്ന് അയച്ച സർട്ടിഫിക്കറ്റിലാണ്  വലിയ തെറ്റുകൾ കടന്നുകൂടിയത്.

 
സർട്ടിഫിക്കറ്റ് എന്ന വാക്ക്  തന്നെ തെറ്റായി അച്ചടിച്ചിരിക്കുന്ന സർട്ടിഫിക്കറ്റാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഒപ്പും സീലും വച്ച് അയച്ചിരിക്കുന്നത്.എൻ.ബിഎ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കോളേജുകൾക്ക് അഭിനന്ദനം അറിയിച്ച്  സർട്ടിഫിക്കറ്റ് നൽകിയത്. കഴിഞ്ഞ ദിവസമാണ് എജിനീയറിങ് കോളേജുകൾക്ക് ടെക്നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ‍ഡോ.കെ.പി ഇന്ദിരാദേവിയും മന്ത്രി സി രവീന്ദ്രനാഥും ഒപ്പുവെച്ച സർട്ടഫിക്കറ്റ് ലഭിക്കുന്നത്. കോളേജുകളാകട്ടെ ഇത് എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികളും അയച്ചു കൊടുക്കുകയും ചെയ്തു. സർട്ടിഫിക്കറ്റിനു പുറമെ പ്രസന്റഡ് എന്ന വാക്കിലും അക്ഷരതെറ്റുണ്ട്. 

പ്രഫസറായ വിദ്യാഭ്യാസ മന്ത്രി ഇത്തരം തെറ്റുകൾ ശ്രദ്ധിക്കാത്തതിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. സർട്ടിഫിക്കറ്റുകൾ പിൻവലിച്ച് പുതിയത് നൽകണമെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. എന്നാൽ ടെക്നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ആണ് ഒപ്പിട്ടിരിക്കുന്നതെന്നും ഡയറക്ടർ അവധിയിലായതിനാൽ ഇതേകുറിച്ച് അറിയില്ലെന്നുമാണ് സാങ്കേതിക വിദ്യാഭ്യസ ഓഫീസിന്റെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്, അപലപിച്ച് കോൺ​ഗ്രസ്
കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; 'പാർട്ടി അന്തിമ തീരുമാനം എടുക്കും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല'