എസ്എസ്എല്‍സി ഫലപ്രഖ്യാപനം രാവിലെ 11ന്; വിജയ ശതമാനം കുറഞ്ഞേക്കും

Published : Apr 26, 2016, 10:56 PM ISTUpdated : Oct 04, 2018, 07:43 PM IST
എസ്എസ്എല്‍സി ഫലപ്രഖ്യാപനം രാവിലെ 11ന്; വിജയ ശതമാനം കുറഞ്ഞേക്കും

Synopsis

കഴിഞ്ഞവര്‍ഷം കണക്ക് പരീക്ഷയ്‌ക്ക് അഞ്ച് മാര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയത് മൂലം വിജയശതമാനം കുതിച്ചുയര്‍ന്നിരുന്നു. ഇത്തവണ മോഡറേഷന്‍ ഇല്ല. 98.57 ശതമാനമായിരുന്നു മുന്‍വര്‍ഷത്തെ വിജയശതമാനം. പുനര്‍‍മൂല്യനി‍ര്‍‍ണ്ണയം കൂടി പൂര്‍ത്തിയായപ്പോ 99.16 എന്ന റെക്കോര്‍ഡ് ശതമാനത്തിലെത്തി. സൂക്ഷ്മമായ മൂല്യനിര്‍ണ്ണയം കാരണം വിജയശതമാനം കുറഞ്ഞേക്കും. ഫലത്തില്‍ കഴിഞ്ഞ തവണ പിഴവേറെ വന്നതിനാല്‍ മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ നിന്നും മാര്‍ക്കുകള്‍ പരീക്ഷാഭവന്റെ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയത് മൂന്നുവട്ടം പരിശോധിച്ചുറപ്പാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പികെ മൊഹന്തിയാണ് ഫലം പ്രഖ്യാപിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാടും പൂഞ്ഞാറും, വോട്ടെടുപ്പ് ദിനം അപ്രതീക്ഷിത തിരിച്ചടിയുടെ അങ്കലാപ്പിൽ ബിജെപി; സജീവ ചർച്ചയാക്കി എൽഡിഎഫും യുഡിഎഫും
അതിവേഗത്തിൽ കാര്യങ്ങൾ നീക്കി കേന്ദ്രം, നിർണായക ബില്ലിന് മന്ത്രിസഭാ അംഗീകാരം; 2029ലെ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്തും