
മൂന്നാര്‍: വട്ടവടയില്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എസ്.വി. കുമാറിനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി ദേവികുളം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ബി.ജെ.പി പ്രവര്‍ത്തകന്‍ അറിവഴകന്‍ (28) നാണ് തിങ്കളാഴ്ച രാവിലെ സ്റ്റേഷിനിലെത്തി കീഴടങ്ങിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് കുമാറിനെ അറിവഴകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ വട്ടവടയില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അലംങ്കോലപ്പെടുത്തിയ സംഭവത്തില്‍ 15 പേര്‍ക്കെതിരെയാണ് പോലീസ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam