അവസാന ശ്വാസം വരെ ജപ്പാന്‍; എതിരാളികള്‍ പോലും എഴുന്നേറ്റ് കൈയടിച്ചു

Web Desk |  
Published : Jul 03, 2018, 10:37 AM ISTUpdated : Oct 02, 2018, 06:41 AM IST
അവസാന ശ്വാസം വരെ ജപ്പാന്‍; എതിരാളികള്‍ പോലും എഴുന്നേറ്റ് കൈയടിച്ചു

Synopsis

ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല ജപ്പാന്. ഒമ്പത് ഗോളടിച്ചുവന്ന ബെല്‍ജിയത്തിനെതിരെ ജപ്പാന്‍ എത്ര വാങ്ങിക്കൂട്ടുമെന്ന് കണക്കെടുത്തവരുണ്ട്.

മോസ്‌കോ: കൈയടി നേടി ജപ്പാന്റെ പോരാട്ട വീര്യം. അവസാന മിനിറ്റിലെ ഗോളില്‍ ബെല്‍ജിയം വിജയിച്ചെങ്കിലും ആരാധക ശ്രദ്ധ നേടിയത് ജപ്പാന്റെ വേഗമേറിയ ഗെയിം പ്ലാന്‍ തന്നെയായിരുന്നു. ശക്തരായ എതിരാളികളെ ഭയക്കാതെ ജപ്പാന്‍ ജയത്തിനായി കളിച്ചപ്പോള്‍ ലോകകപ്പ് കണ്ട ഏറ്റവും മികച്ച പോരാട്ടമായി ബെല്‍ജിയത്തിനെതിരായ മത്സരം. 

ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല ജപ്പാന്. ഒമ്പത് ഗോളടിച്ചുവന്ന ബെല്‍ജിയത്തിനെതിരെ ജപ്പാന്‍ എത്ര വാങ്ങിക്കൂട്ടുമെന്ന് കണക്കെടുത്തവരുണ്ട്. എന്നാല്‍ സമുറായ് വീര്യം കാത്തുവച്ചത് മറ്റൊന്നാണ്. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് കളത്തില്‍ കാണിച്ചു തന്നു ജപ്പാന്‍.  മുഖം കാണിച്ചുമടങ്ങാന്‍ വന്നതല്ലെന്ന് വിളിച്ചുപറഞ്ഞു. വേഗത്തിലും പന്തടക്കത്തിലും ബെല്‍ജിയത്തെ കവച്ചുവച്ചു ജപ്പാന്റെ യുവനിര.

വേഗവും ഹൈബോളുകളും  കൊണ്ട് നിരന്ന ബെല്‍ജിയം പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ജര്‍മനിയെ തകര്‍ത്ത കൊറിയയെ ഓര്‍മിപ്പിച്ചു സമുറായികള്‍. രണ്ടു ഗോളിന്റെ മേല്‍ക്കൈ നേടിയിട്ടും പ്രതിരോധം കടുപ്പിക്കാതിരുന്നതിന് ജപ്പാന് വലിയ വില നല്‍കേണ്ടി വന്നു.  കരുത്തരെല്ലാം കുഞ്ഞന്‍മാരുടെ മുന്നില്‍ അടിപതറുന്നത് കണ്ട റഷ്യയില്‍ മറ്റൊരു ദുരന്തമാകാതെ ബെല്‍ജിയം. ബെല്‍ജിയം തിരിച്ചുവരവ് ആഘോഷമാക്കുമ്പോഴും ജപ്പാന്റെ പോരാട്ടവീര്യമാകും ലോകകപ്പിന്റെ ഓര്‍മ.

This goal by Takashi Inui though ❤️
A screamer 😍
Amazing.#BELJPN #BRAMEX #WorldCup⁠ ⁠ #FifaWorldCup2018 #Japan #Belgium pic.twitter.com/68B5LrN7NN

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡോണൾ‍ഡ് ട്രംപിന്‍റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മാറ്റി
തൃശ്ശൂരിൽ പൂരാവേശം, ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി; കണിമംഗലം ശാസ്താവ് വടക്കുംനാഥനിലേക്ക്