സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ ആദ്യവാരം

By Web DeskFirst Published Jul 3, 2018, 11:33 PM IST
Highlights

സ്കൂൾ അത്‌ലറ്റിക് മീറ്റ് ഒക്ടോബർ 22 മുതൽ 25 വരെ തിരുവനന്തപുരത്ത് വച്ച് നടക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ ആദ്യവാരം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഡിസംബർ  അഞ്ച് മുതൽ ഒന്‍പത് വരെ ആലപ്പുഴയിലായിരിക്കും കലാമേള.  സ്കൂൾ അത്‌ലറ്റിക് മീറ്റ് ഒക്ടോബർ 22 മുതൽ 25 വരെ തിരുവനന്തപുരത്ത് വച്ച് നടക്കും. ശാസ്ത്ര മേള നവംബർ  ഒന്‍പത് മുതൽ 11 വരെ കണ്ണൂരിൽ വെച്ച് നടക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
 

click me!