സംസ്ഥാന വ്യാപക റെയ്ഡ്; നൂറോളം എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കിലില്‍

Web Desk |  
Published : Jul 04, 2018, 10:40 AM ISTUpdated : Oct 02, 2018, 06:43 AM IST
സംസ്ഥാന വ്യാപക റെയ്ഡ്; നൂറോളം എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കിലില്‍

Synopsis

വ്യാപക റെയ്ഡ്; നൂറോളം എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കിലില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നൂറോളം  എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. കേസില്‍ പങ്കുള്ള മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായി വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ എണ്‍പതിലേറെ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം നാല് എസ്ഡിപിഐ പ്രവർത്തകരെ ക്കൂടി ഇന്ന് വണ്ടിപ്പെരിയാറിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ്  നാല് എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. കരുതൽ തടങ്കലാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.  എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഭിമന്യു കേസിലെ പ്രതികളെ ഒളിപ്പിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് ഇവിടെ റെയ്ഡ്  നടത്തിയത്.

കോട്ടയംജില്ലയില്‍ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാല വൈക്കം എന്നിവടങ്ങളില്‍ നിന്നായി 70പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും  വ്യാപക റെയ്ഡ് തുടരുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.  ഇന്നലെ രാത്രിയില്‍ പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. കോട്ടയത്ത് മാത്രം 87 ഓളം പ്രവര്‍ത്തകരുടെ വീടുകളില്‍ തിരച്ചില്‍ നടത്തി. സംശയമുള്ള പ്രവര്‍ത്തകരെ ചോദ്യം ചെയ്തു. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

റെയ്ഡുകള്‍ക്കെതിരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ്  എസ്ഡിപിഐ പ്രവർത്തകർ ഉപരോധിച്ച് പ്രതിഷേധിക്കുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്  കരുതൽ തടങ്കലിൽ എടുത്ത പ്രവർത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത