ദളിതർക്കൊപ്പം ഭക്ഷണം കഴിച്ചുള്ള നാടകം ബിജെപി നിർത്തണമെന്ന് മോഹൻ ഭാ​ഗവത്

Web desk |  
Published : May 04, 2018, 01:33 PM ISTUpdated : Jun 08, 2018, 05:42 PM IST
ദളിതർക്കൊപ്പം ഭക്ഷണം കഴിച്ചുള്ള നാടകം ബിജെപി നിർത്തണമെന്ന് മോഹൻ ഭാ​ഗവത്

Synopsis

കഴിഞ്ഞ ആഴ്ച്ച പശ്ചിമ യുപിയിലെ ഒരു ദളിത് ഭവനം സന്ദർശിച്ച സംസ്ഥാന മന്ത്രി സുരേഷ് റാണ സ്വന്തം വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണവും വെള്ളവും മാത്രം കഴിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 

ദില്ലി: ദളിത് വീടുകളിൽ ചെന്ന് ഭക്ഷണം കഴിച്ച് ബിജെപി നേതാക്കൾ നടത്തുന്ന നാടകം അവസാനിപ്പിക്കണമെന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭാ​ഗവത്. ദില്ലിയിൽ വിഎച്ച്പി-ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോഹൻ ഭാ​ഗവത് ഇക്കാര്യം പറഞ്ഞതെന്ന് ദേശീയമാധ്യമമായ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. 

പാവപ്പെട്ടവരുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുകയും മാധ്യമപ്രവർത്തകരേയും മറ്റും വിളിച്ചു കൂട്ടി അതിനെ വലിയ വാർത്തയാക്കി കൊണ്ടുവരുന്നതും തെറ്റായ പ്രവണതയാണെന്നും ഇതിന് പകരം ദളിത് നേതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി അവരെ ഒപ്പം നിർത്തുകയാണ് ബിജെപി നേതാക്കൾ ചെയ്യേണ്ടതെന്നും മോഹൻ ഭാ​ഗവത് പറഞ്ഞതായാണ് റിപ്പോർട്ട്. 

ദളിതരടക്കമുള്ള പിന്നോക്ക വിഭാ​ഗങ്ങളുമായി സൗഹൃദം നിലനിർത്താനും ഹൈന്ദവഐക്യം ഉറപ്പിക്കാനുമായി പലതരം പദ്ധതികൾ ആർഎസ്എസ് നടപ്പാക്കി വരികയാണ്. ഉത്തരേന്ത്യയിലെ ​ഗ്രാമങ്ങളിൽ മുഴുവൻ ഹൈന്ദർവർക്കുമായി ഒരു ക്ഷേത്രം, ഒരു പൊതു ശ്മശാനം, ഒരു കുടിവെള്ളസ്ത്രോസ്സ് എന്ന പ്രചരണപദ്ധതി സംഘപരിവാർ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായി ദളിതരുടെ ഭവനസന്ദർശനം ബിജെപി നേതാക്കൾ പബ്ലിക് സ്റ്റഡാക്കി മാറ്റുന്നതിൽ ആർഎസ്എസ് നേതൃത്വത്തിന് അമർഷമുണ്ട്. 

ബിജെപിക്കെതിരെ രൂപം കൊണ്ട ദളിത് പ്രക്ഷോഭങ്ങൾക്ക് മറുപടിയായാണ് പാർട്ടിയുടെ പ്രമുഖനേതാക്കൾ ദളിത് വീടുകളിലെത്തി ഭക്ഷണം കഴിക്കുന്ന പരിപാടി ബിജെപി ആരംഭിച്ചത്. പാർട്ടി അധ്യക്ഷൻ അമിത് ഷായടക്കമുള്ളവർ പരിപാടിയുടെ ഭാ​ഗമായി നിരവധി ദളിത്-ആദിവാസി വീടുകൾ സന്ദർശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച്ച പശ്ചിമ യുപിയിലെ ഒരു ദളിത് ഭവനം സന്ദർശിച്ച സംസ്ഥാന മന്ത്രി സുരേഷ് റാണ സ്വന്തം വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണവും വെള്ളവും മാത്രം കഴിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

14 ഇന സമാധാന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ, പരിശോധിക്കുകയാണെന്ന് ട്രംപ്, യുഎസ് സേനയെ പൂ‍ർണമായും പിൻവലിക്കണം എന്നുൾപ്പെടെ ആവശ്യം
വോട്ടെണ്ണൽ നാളെ, ശുഭ പ്രതീക്ഷയിൽ മുന്നണികൾ; അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും