നൂറനാട് ലപ്രസി സാനിട്ടോറിയം കയ്യടക്കി തെരുവ് നായ്ക്കള്‍; അന്തേവാസികള്‍ക്ക് കടിയേറ്റു

Published : Feb 13, 2018, 05:26 PM ISTUpdated : Oct 04, 2018, 04:21 PM IST
നൂറനാട് ലപ്രസി സാനിട്ടോറിയം കയ്യടക്കി തെരുവ് നായ്ക്കള്‍; അന്തേവാസികള്‍ക്ക് കടിയേറ്റു

Synopsis

ആലപ്പുഴ: നൂറനാട് ലപ്രസി സാനിട്ടോറിയത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മൂന്ന് അന്തേവാസികൾക്ക് കടിയേറ്റു. സാനിട്ടോറിയത്തിലെ അന്തേവാസികളായ സീലാസ്, ഗോപി, ജോൺ എന്നിവർക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഇവർ സാനിട്ടോറിയം ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെ അന്തേവാസികളുടെ വാർഡുകളിലും ഒ.പി യിലും വഴികളിലും എല്ലാ നായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്.

അന്തേവാസികളിൽ ഭൂരിപക്ഷവും പ്രായമുള്ളവരും അംഗവൈകല്യമുള്ളവരും ആയതിനാൽ നായ്ക്കളുടെ അക്രമണത്തിൽ നിന്നും രക്ഷ നേടുക പ്രയാസകരമാണ്.ഒ.പി.യിൽ ചികിത്സ തേടിയെത്തുന്ന നാട്ടുകാരായ രോഗികളും ഭയത്തോടെയാണ് ഇവിടേക്ക് എത്തുന്നത്‌. സാനിട്ടോറിയം വളപ്പിൽ നിന്നും തെരുവ് നായ്ക്കളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് അന്തേവാസികൾ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിരൂക്ഷം, ഇറാനിലെ 140 കേന്ദ്രങ്ങളിൽ മിസൈൽ-ഡ്രോൺ വർഷം നടത്തി അമേരിക്ക, ഗൾഫിലേക്ക് തിരിച്ചടിയുമായി ഇറാൻ; 'സമാധാനം' തകർന്ന് പശ്ചിമേഷ്യ
പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി, മലപ്പുറം സ്വദേശിക്ക് കുരുക്കായി എഫ്ബി പോസ്റ്റ്, കേസെടുത്ത് സൈബർ പൊലീസ്; കമന്‍റിട്ടവരും നിരീക്ഷണത്തിൽ