തെരുവുനായുടെ ആക്രമണം:  മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്ക്

Published : Jan 31, 2018, 09:15 PM ISTUpdated : Oct 05, 2018, 03:05 AM IST
തെരുവുനായുടെ ആക്രമണം:  മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്ക്

Synopsis

വയനാട്: തെരുവനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി മനോജിന്റെ മകള്‍ സേറ എലിസബത്ത് (8) നാണ് പരിക്കേറ്റത്. ഇടതുകൈക്ക് പരിക്കേറ്റ വിദ്യാര്‍ഥിനിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂമല സ്വകാര്യ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സേറ. 

ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ കൈപ്പഞ്ചേരിയിലാണ് സംഭവം. സ്‌കൂള്‍ ബസ് വരുന്ന വഴിയിലേക്ക് സഹോദരിമാര്‍ക്കൊപ്പം നടന്നു പോകവെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. സഹോദരങ്ങള്‍ ഓടി മാറിയെങ്കിലും സേറക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കരച്ചില്‍ കേട്ട് ഓടിയെത്തിയ കുട്ടിയുടെ മാതാപിതാക്കളെയും നായ ആക്രമിക്കാന്‍ തുനിഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ–യുഎസ് ചർച്ച പരാജയപ്പെട്ടതില്‍ പ്രതികരിക്കാതെ ഇന്ത്യ; ഹോർമുസിൽ പാകിസ്ഥാൻ ഇടപെടല്‍ നിരീക്ഷിച്ച് രാജ്യം
ഇവരോക്കെ അധ്യാപകരാണോ? നാണക്കേട് കാരണം ഞാൻ തലകുനിച്ച് നിൽക്കുന്നു, നിതിന്‍റെ മരണത്തിൽ മുഖം നോക്കാതെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ്