മലപ്പുറത്ത് 3 വിദ്യാര്‍ത്ഥിനികളെ തെരുവുനായ ആക്രമിച്ചു

Published : Dec 07, 2016, 12:35 AM ISTUpdated : Oct 04, 2018, 05:07 PM IST
മലപ്പുറത്ത് 3 വിദ്യാര്‍ത്ഥിനികളെ തെരുവുനായ ആക്രമിച്ചു

Synopsis

മലപ്പുറം: മലപ്പുറത്ത് 3 വിദ്യാർത്ഥിനികൾക്ക് തെരുവുനായയുടെ കടിയേററു. മലപ്പുറം എം  എസ് പി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിനികളായ ഫര്‍സാന ,  ഉസ്ന, ആകാഷി എന്നിവരെയാണ് ഇന്നു രാവിലെ  തെരുവുനായ ആക്രമിച്ചത്. എം  എസ് പി  സ്കുളിന് സമീപം വെച്ചായിരുന്നു കടിയേററത് . മൂന്നു പേരുടെയും പരിക്ക് സാരമുള്ളതല്ല.

മലപ്പുറം താലുക്ക് ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളെജില്‍  കുത്തിവെപ്പു നല്‍കി. സ്കൂളിന് സമിപത്തെ തെരുവ് നായ ശല്യത്തെക്കുറിച്ച് നേരത്തെ കുട്ടികളും രക്ഷിതാക്കളും  സ്കുള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്ലാസ്റ്റിക് വരിച്ചിലിൽ ജീവിതം ചേർത്ത് പിടിച്ച് ഗോപാലൻ, ആറു പതിറ്റാണ്ട് പിന്നിട്ട വൈദഗ്ധ്യത്തിന്‍റെ കഥ
പൊതുഖജനാവിന് ബാധ്യതയോ? സർക്കാർ പിആറിലെ വിമർശനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്