കണ്ണൂര്‍ നഗരത്തിൽ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി

Published : Jun 17, 2025, 08:35 PM ISTUpdated : Jun 17, 2025, 08:42 PM IST
stray dog attack

Synopsis

താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം.

കണ്ണൂർ: ന​ഗരത്തെ എട്ട് മണിക്കൂർ വിറപ്പിച്ച് 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തി. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. രാവിലെ മുതൽ പ്രദേശവാസികളെ ഓടി നടന്ന് ആക്രമിച്ച നായയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. വേറെയും നായ്ക്കളുണ്ടോ എന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

നഗര മധ്യത്തിൽ രാവിലെ കണ്ടത് തെരുവുനായയുടെ വിളയാട്ടമാണ്. നടന്നുപോയവർ, ബസ് കാത്തു നിന്നവർ തുടങ്ങി കണ്ണിൽ കണ്ടവരെയൊക്കെ നായ കടിച്ചു. 11:00 മണിയോടെ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർ തിങ്ങിനിറഞ്ഞിരുന്നു. നവംബറിലും റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാനസംഭവം ഉണ്ടായിരുന്നു. അന്ന് യാത്രക്കാരായ 18 പേർക്കായിരുന്നു കടിയേറ്റത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം, ഷെൽറ്റർ ഹോം എന്നിവയുടെ ചുമതലയെ ചൊല്ലി ജില്ലാ പഞ്ചായത്തും കോർപ്പറേഷനും തമ്മിലുള്ള തർക്കം തുടരുമ്പോഴാണ് നഗരത്തിലെ ആവർത്തിച്ചുള്ള ആക്രമണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്; 'ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്‍റെ സൗകര്യത്തിനല്ല'
ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; 200 ഓളം പേർ പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തു, സംഭവം യുപിയിലെ ബദായൂനിൽ