അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ ഇന്ന് ഉത്തരവിറക്കും

Published : Aug 25, 2016, 12:19 AM ISTUpdated : Oct 05, 2018, 01:52 AM IST
അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ ഇന്ന് ഉത്തരവിറക്കും

Synopsis

തിരുവനന്തപുരം: നായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് തീരുമാനത്തിനെതിരേ സംസ്ഥാനം. ആക്രമണകാരികളായ നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇന്നു പുറത്തിറക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിയമപരമായി ഉചിതമായ തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിനു തടസമില്ലെന്നു മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കണം. പുല്ലുവിളയില്‍ നായ്ക്കള്‍ കടിച്ചുകൊന്ന സിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും. ഗുരുതരമായി കടിയേറ്റ ഡെയ്സിക്ക് 50000 രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് ആറു മാസത്തിനകം ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കും. അഞ്ചു മാസത്തിനകം എല്ലാവര്‍ക്കും പുതിയ റേഷന്‍കാര്‍ഡ് നല്‍കും. റേഷന്‍ മൊത്ത വ്യാപാര ഡിപ്പോകള്‍ ഒഴിവാക്കി പകരം താലൂക്ക്, ബ്ലോക്ക് തലങ്ങളില്‍ സര്‍ക്കാറിന്റെ സംഭരണ ശാലകള്‍ തുറക്കാനും തീരുമാനമായി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍