വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന 4 വയസുകാരനെ തെരുവ്നായ്ക്കള്‍ ആക്രമിച്ചു

Published : Aug 24, 2016, 02:49 PM ISTUpdated : Oct 05, 2018, 03:25 AM IST
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന 4 വയസുകാരനെ തെരുവ്നായ്ക്കള്‍ ആക്രമിച്ചു

Synopsis

ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. വീടിന്റെ മുന്‍ഭാഗത്ത് ചേട്ടനുമൊരുമിച്ച് കളിച്ച് കൊണ്ടിരിക്കുകയാണ് കൂട്ടമായി എത്തിയ തെരുവു നായ്‌ക്കള്‍ അലന്‍ ബാബുവിനെയും സഹോദരനെയും ആക്രമിച്ചത്. അലന്റെ താടി നായ്ക്കള്‍ കടിച്ചുമുറിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ സുജയേയും നായ കടിച്ചു. പത്ത് മിനിറ്റോളം നായ്‌ക്കളുടെ ആക്രമണം തുടര്‍ന്നു. നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്

നായ്ക്കളുടെ ആക്രമണത്തില്‍ അലന്റെ കീഴ്താടി മുറിഞ്ഞ് തൂങ്ങി. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലനെ അവിടെ നിന്നും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. കീഴ്ത്താടി പൂര്‍വ്വസ്ഥിതിയിലാക്കാന്‍  പ്ലാസ്റ്റിക് സര്‍ജറി ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട്ടിൽ ക്രമസമാധാന തകർച്ചയെന്ന് എൻഡിഎ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എടപ്പാടി പളനിസാമി നേതൃത്വം നൽകും
തൊണ്ടിമുതൽ കേസിൽ മുൻ എം എൽ എ ആന്‍റണി രാജുവിന് ഇന്ന് നിർണായകം, ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും