അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജില്‍ സമരം: ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി

Web Desk |  
Published : Sep 18, 2016, 12:36 PM ISTUpdated : Oct 04, 2018, 08:10 PM IST
അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജില്‍ സമരം: ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി

Synopsis

ഒരാഴ്ചയോടടുക്കുന്ന സമരം കാരണം ആശുപത്രിയിലെ അത്യാഹിത വിഭാഗം പോലും പ്രവര്‍ത്തിക്കാത്ത നിലയിലാണ്. ചര്‍ച്ചക്കൊടുവില്‍ പ്രഖ്യാപിച്ച ബോണസ് തുച്ഛമാണന്ന് കാണിച്ച് ഇത് വാങ്ങാനും തൊഴിലാളികള്‍ തയാറായിട്ടില്ല.

ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ കവാടമാണിത്. സമരക്കാരെ അകറ്റാന്‍ വാഹനങ്ങള്‍ കയറ്റിയിട്ടതിനാല്‍ അടഞ്ഞുകിടക്കുന്നു. സമരം കാരണം ഏതാനും പൊലീസുകാരല്ലാതെ ജീവനക്കാരുമില്ല. രോഗികളെത്തിയാലും ചികിത്സയുമില്ല. ആശുപത്രി അധികൃതരാരും സ്ഥലത്തുമില്ല.  തുച്ഛമായ വേതനമാണ് തങ്ങള്‍ക്ക് നല്‍കുന്നതെന്നും നിലവിലെ നിയമങ്ങളനുസരിച്ചുള്ള വേതനവും ബോണസും നല്‍കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ആവശ്യം അംഗീകരിക്കാത്തതിനാലാണ് സമരവും.

ചര്‍ച്ചയില്‍ 2000 രൂപ ബോണസ് നല്‍കാമെന്ന് പറഞ്ഞെങ്കിലും തൊഴിലാളികള്‍ വഴങ്ങിയിട്ടില്ല. ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളില്‍ നടപ്പാക്കുന്ന സംവിധാനം സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുവരാന്‍ തൊഴില്‍വകുപ്പ് ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

സമരത്തിനും മുന്‍പേ താളം തെറ്റിയ ചികിത്സാ സംവിധാനങ്ങളെ ആരും ഗൗരവമായെടുത്തിട്ടില്ല. പുതിയ ചര്‍ച്ചകള്‍ക്ക് മാനേജ്‌മെന്റ് ഇതുവരെ തയാറായിട്ടുമില്ല. അതേസമയം മാനേജ്‌മെന്റിന്റെ വിശദീകരണം ആരാഞ്ഞപ്പോള്‍ ആരും സ്ഥലത്തില്ലെന്നായിരുന്നു ആശുപത്രിയില്‍ നിന്ന് ലഭിച്ച മറുപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ
കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരും; കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് പി വി അൻവർ