മഹാരാജാസ് കോളേജില്‍ വിദ്യാർത്ഥികൾ പ്രൻസിപ്പലിന്‍റെ കസേര കത്തിച്ചു

Published : Jan 19, 2017, 10:45 AM ISTUpdated : Oct 04, 2018, 10:27 PM IST
മഹാരാജാസ് കോളേജില്‍ വിദ്യാർത്ഥികൾ പ്രൻസിപ്പലിന്‍റെ കസേര കത്തിച്ചു

Synopsis

കൊച്ചി: ​​മഹാരാജാസ് കോളേജ് പ്രൻസിപ്പലിന്‍റെ കസേര വിദ്യാർത്ഥികൾ കത്തിച്ചു. പ്രിൻസിപ്പൽ സദാചാര പൊലീസ് ചമയുന്നതായി ആരോപിച്ചാണ് വിദ്യാർത്ഥികളുടെ നടപടി. എസ്​എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിൻസിപ്പൽ രാജിവെക്കുക, സാദാചാര പൊലീസ്​ കളിക്കുന്നത്​ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ്​ വിദ്യാർഥികൾ ഉന്നയിക്കുന്നത്​.

ആൺകുട്ടികളുടെ ചൂട്​ പറ്റാനാണ്​ പെൺകുട്ടികൾ ​വരുന്നതെങ്കിൽ കാമ്പസിലേക്ക്​ വരേണ്ടതില്ലെന്ന ​പ്രിൻസിപ്പലി​െൻറ പരാമർശമാണ്​ പ്രതിഷേധത്തിന്​ വഴിവെച്ചതെന്ന്​ വിദ്യാർഥി നേതാക്കൾ പറയുന്നു.

അതേസമയം സംഭവത്തി​​ന്‍റെ പേരിൽ പ്രിൻസിപ്പൽ മാപ്പു പറഞ്ഞ സ്​ഥിതിക്ക്​ പ്രതിഷേധത്തി​ന്‍റെ ആവശ്യ​മില്ലെന്നാണ്​ ഒരു വിഭാഗം അധ്യാപകരുടെ നിലപാട്.​

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്
'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ