പെണ്‍കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു; വിദ്യാര്‍ത്ഥിക്ക് സദാചാരപ്പോലീസിന്റെ മര്‍ദ്ദനം

Published : Nov 21, 2016, 02:23 PM ISTUpdated : Oct 05, 2018, 02:26 AM IST
പെണ്‍കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു; വിദ്യാര്‍ത്ഥിക്ക് സദാചാരപ്പോലീസിന്റെ മര്‍ദ്ദനം

Synopsis

ഇതര മതവിഭാഗത്തിലെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളൊപ്പം കോളേജിനടുത്തുള്ള കോഫി ഷോപ്പില്‍ കയറിയപ്പോഴാണ് ഒരു സംഘം അക്രമികള്‍ കടയിലെത്തി പൃഥ്വിരാജിനെ മര്‍ദ്ദിച്ചത്. മറ്റ് മതത്തിലുള്ള പെണ്‍കുട്ടികളൊപ്പം ഭക്ഷണം കഴിക്കാന്‍ കയറരുതെന്നും പെണ്‍കുട്ടികളൊപ്പം കാണരുതെന്നും ഭീഷണിപ്പെടുത്തിയ സംഘം കടയില്‍ നിന്ന് കുപ്പിയെടുത്ത് യുവാവിനെ മര്‍ദ്ദിക്കുകയായരുന്നുവെന്ന് പോലീസ് പറഞ്ഞു.

സദാചാരപോലീസ് ചമഞ്ഞെത്തിയവര്‍ കുപ്പികൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് നിലത്ത് വീണ ഇയാളുടെ കാലില്‍ കുപ്പിച്ചില്ല് കൊണ്ട് മുറിപ്പെടുത്തിയെന്നും പോലീസ് പറയുന്നു. നാട്ടുകാര്‍ എത്തിയതോടെ അക്രമിസംഘം യുവാവിനെ ഉപേക്ഷിച്ച് കടന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു