തിരുവല്ലയില്‍ വീടിന് തീപിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Published : Jan 22, 2018, 01:27 PM ISTUpdated : Oct 04, 2018, 07:48 PM IST
തിരുവല്ലയില്‍ വീടിന് തീപിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Synopsis

തിരുവല്ല: മീന്തലക്കരയിൽ വീടിന് തീപിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തെങ്ങനാംകുളത്ത് അജിയുടെ മകൾ അഭിരാമിയാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പടർന്നത്. രാവിലെ പത്തരയോടെയാണ് സംഭവം. 

മീന്തലക്കര നിക്കോൾസ് സ്കൂളിലെ വിദ്യാർത്ഥിയായ അഭിരാമി രാവിലെ സ്കൂളിൽ ചെന്നെങ്കിലും വിദ്യാഭ്യാസ ബന്ദ്മൂലം തിരിച്ചുപോന്നിരുന്നു. പത്താം ക്ലാസുകാർക്ക് ക്ലാസുണ്ടെന്ന് അറിയിച്ചതോടെ സ്കൂളിലേക്ക് പോകാനായി തയ്യാറാകുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. 

തുടര്‍ന്ന് മുറിയില്‍ തീ പടര്‍ന്നു. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. വീട് ഭാഗികമായി കത്തി നശിച്ചു. അഭിരാമിയുടെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടക്കുമ്പോള്‍ അഭിരാമിയുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരുന്നില്ല! സർക്കാർ ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷം; പ്രതിരോധ മരുന്നുകളടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് എത്തിയില്ല
ജ്യോതികുമാർ ചാമക്കാല എംഎൽഎ ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്ന് കെബി ഗണേഷ് കുമാർ, സഞ്ജു പി സാമിന് നേരെ ആക്രമണത്തിൽ നടപടി വേണമെന്നും ആവശ്യം