അച്ചന്‍ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Web Desk |  
Published : May 25, 2018, 10:54 PM ISTUpdated : Oct 02, 2018, 06:30 AM IST
അച്ചന്‍ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Synopsis

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്

ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചെറിയനാട് തച്ചിരേക്ക് തെക്കതില്‍ പ്രകാശ്-മിനി ദമ്പതികളുടെ മകന്‍ പ്രവീന്‍കുമാര്‍ ടി.പി( സച്ചു-17) ആണ് മരിച്ചത്. ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ തോനക്കാട് ചാത്തമേല്‍ കടവിലായിരുന്നു അപകടം. 

സുഹൃത്തക്കളുമൊത്ത് ദിവസവും ഈ കടവില്‍ കുളിക്കാന്‍ പോകുന്നത് പതിവായിരുന്നു. പതിവുപോലെ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുള്ളവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. സംയുക്തമായി ഒരു മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ നാട്ടുകാരിലൊരാളാണ് മൃതദേഹം കണ്ടെത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
സ്പായിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം; ഗുണ്ടാനേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ, പിടിയിലായത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ