ഓണത്തിന് സബ്‌സിഡി നിരക്കില്‍ കൃഷിവകുപ്പിന്റെ ജൈവപച്ചക്കറി വില്‍പ്പന

By Web DeskFirst Published Sep 7, 2016, 11:04 AM IST
Highlights

തിരുവനന്തപുരം: ഓണത്തിന് സബ്‌സിഡി നിരക്കില്‍ ജൈവപച്ചക്കറി വില്‍പ്പനയുമായി   കൃഷിവകുപ്പ്. ശനിയാഴ്ച മുതല്‍ തുടങ്ങുന്ന മേളയില്‍ വിപണി വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ആകും വില്‍പ്പന. സംസ്ഥാനത്ത് 3000 ഔട്ട് ലെറ്റുകള്‍ തുറക്കും.

ഫാം ഫ്രഷ് കേരള വെജിറ്റബിള്‍സ് എന്ന പുത്തന്‍ ബ്രാന്‍ഡ് വിപണിയില്‍ എത്തും. 30 ശതമാനമാണ് സബ്‌സിഡി. ജനങ്ങള്‍ക്ക് കൃഷിവകുപ്പിന്റെ ഓണസമ്മാനമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. 

കര്‍ഷകര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുമ്പ് നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മൂന്ന് ലക്ഷത്തി അമ്പത്തിആറായിരം കര്‍ഷകരാണ് പെന്‍ഷനായി കാത്തിരിക്കുന്നത്. ഇവര്‍ക്കായി 5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ജൈവപച്ചക്കറി ഉത്പാദനം കൂട്ടി സംസ്ഥാനത്തെ സ്വയം പര്യാപത്മാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് കൃഷി മന്ത്രി വ്യക്തമാക്കി.

click me!