ഷുഹൈബ് കൊലപാതകം: മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും എ.കെ.ബാലൻ

Published : Feb 21, 2018, 01:46 PM ISTUpdated : Oct 04, 2018, 07:25 PM IST
ഷുഹൈബ് കൊലപാതകം: മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും എ.കെ.ബാലൻ

Synopsis

കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകത്തെ അപലപിക്കുന്നുവെന്ന് മന്ത്രി എ.കെ.ബാലൻ. മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും എ.കെ.ബാലൻ പറഞ്ഞു. അന്വേഷണത്തിൽ അസംതൃപ്തി ആർക്കുമില്ലെന്നും മന്ത്രി വിശദമാക്കി. കൊലപാതകങ്ങൾ കുറഞ്ഞു, സമാധാന ശ്രമങ്ങൾക്ക് ഫലം ഉണ്ടായെന്നും മന്ത്രി പറഞ്ഞു. 

കണ്ണൂരില്‍ നടന്ന സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചിരുന്നു. എംഎൽഎമാരെ യോഗത്തിൽ വിളിക്കാത്തതിനാണ് പ്രതിഷേധം. കെ.കെ.രാഗേഷ് എംപിയെ വേദിയിൽ ഇരുത്തിയതും പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ പ്രതിഷേധം യുഡിഎഫിന്‍റെ നാടകമെന്ന് പി.ജയരാജന്‍. യുഡിഎഫിനെ അപമാനിച്ചുവെന്ന് കെ.സുധാകരൻ ആരോപിച്ചു. 

ജയരാജനുള്ള വേദിയില്‍ ഒരു ചര്‍ച്ചക്കുമില്ലെന്ന് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
വയസ് 16 ആണോ? സോഷ്യൽ മീഡിയ വേണ്ടെന്ന നിയമവുമായി ഓസ്ട്രേലിയ