
മലപ്പുറം: പഞ്ചായത്ത് വീട് അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹവുമായി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കുടുംബത്തിന്റ സത്യാഗ്രഹം. മലപ്പുറം തെന്നല സ്വദേശിയായ മുരളി യുടെ കുടുംബത്തിന് വീടു വെച്ചു നല്‍കാമെന്ന് തഹസില്‍ദാർ ഉറപ്പ് ല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മലപ്പുറം തെന്നലയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ് കുടുംബത്തിലെ അംഗമായ മുരളിയാണ് ആത്മഹത്യ ചെയ്തത് വീടിന് വേണ്ടി മുരളി കഴിഞ്ഞദിവസം തെന്നല പഞ്ചായത്ത് ഒാഫീസിനു മുമ്പില്‍ സത്യാഗ്രഹം ഇരുന്നിരുന്നു. പുറംപോക്കില്‍ താമസിക്കുന്ന മുരളിക്ക് വീടു നല്‍കാന്‍ നിയമമില്ലെന്നായിരുന്നു പഞ്ചായത്തിന്‍റ നിലപാട്.
ഭാര്യയും നാലു കുട്ടികളുമടങ്ങുന്ന കുടുംബമാണ് മുരളിയുടെ മരണത്തോടെ അനാഥമായത്. പ്രത്യേക പരിഗണന നല്‍കി മുരളിക്ക് വീടു വെച്ചു നല്‍കാമെന്ന അധികൃതരുടെ ഉറപ്പിലാണ് സമരം അവസാനിച്ചത് ഏതെങ്കിലും ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നല്‍കണം എന്നാവശ്യപ്പെട്ട് കാലങ്ങളായി തെന്നല ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയ മുരളിയുടെ ആത്മഹത്യക്ക് കാരണം പഞ്ചായത്ത് അധികാരികളാണെന്നാണ് പ്രതിപക്ഷത്തിന്‍റ ആരോപണം. എന്നാല്‍ പ്രശ്നം സിപിഎം രാഷ്രീയ വല്‍ക്കരിക്കുകയാണെന്നാണ് പഞ്ചായത്ത് ഭരിക്കുന്നു മുസ്ലിം ലീഗിന്‍റ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam