
കൊല്ലം: പരവൂരില്‍ മധ്യവയസ്ക ആത്മഹത്യ ചെയ്തതിന് കാരണം ഭര്‍ത്താവിന്‍റെ പീഡനമാണെന്ന് പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരവൂര്‍ പൂതക്കുളം സ്വദേശി ബിന്ദു വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ബിന്ദുവിന്‍റെ ഭര്‍ത്താവ് ശ്രീകണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു
സ്ഥിരം മദ്യപാനിയായ ശ്രീകണ്ഠൻ ബിന്ദുവിനെ നിരന്തരം മര്‍ദ്ദിക്കുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. നിരന്തര പീഡനത്തെത്തുടര്‍ന്ന് പരവൂര്‍ പൊലീസിലും കുടുംബകോടതിയിലും ബിന്ദു പരാതി നല്‍കിയിരുന്നു. ശ്രീകണ്ഠനെതിരെ ഗാര്‍ഹിക പീഡനത്തിന് മൂന്ന് കേസുകള്‍ പരവൂര്‍ പൊലീസ് എടുത്തിട്ടുണ്ട്.ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആഹാരത്തില്‍ എലിവിഷം കലര്‍ത്തിയാണ് ബിന്ദു ആത്മഹത്യ ചെയ്തത്. അവശനിലയിലായ ബിന്ദുവിനെ ശ്രീകണ്ഠൻ തൊട്ടടുത്തുള്ള വീട്ടിലാക്കിയ ശേഷം കടന്ന് കളഞ്ഞു. ഛര്‍ദ്ദി അനുഭവപ്പെട്ട ബിന്ദുവിന് ബോധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..ഗുരുതര അവസ്ഥ ആയതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല
വീട്ടില്‍ നിന്നും ബിന്ദുവിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി..ബിന്ദുവിന്‍റെ പേരിലുള്ള 32 സെന്‍റ് വസ്തു തട്ടിയെടുക്കാൻ വിമുക്ത ഭടൻ കൂടിയായ ശ്രീകണ്ഠൻ ശ്രമിച്ചിരുന്നതായും പരാതിയുണ്ട്. ബിരുദ വിദ്യാര്‍ത്ഥികളായ ശ്രീജിത്ത്, കൃഷ്ണേന്ദു എന്നിവരാണ് ശ്രീകണ്ഠൻ - ബിന്ദു ദമ്പതികളുടെ മക്കള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam