
കണ്ണൂര്‍: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യുവാവിന്റെ ആത്മഹത്യാഭീഷണി. കോട്ടയം സ്വദേശി മനുവാണ് താലൂക്ക് ഓഫീസിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്.കണ്ണൂര്‍ വിമാനത്താവളത്തിലെ ഡ്രൈവര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ഭീഷണി.
കോട്ടയം സ്വദേശി മനു കണ്ണൂര്‍ വിമാനത്താവളത്തിലെ താത്കാലിക ഡ്രൈവറാണ്. മനുവടക്കമുളള താത്കാലിക ജീവനക്കാരെ ജോലി കുറവെന്ന കാരണത്താല്‍ സ്വകാര്യ കമ്പനി കഴിഞ്ഞദിവസം പിരിച്ചുവിട്ടു.ജോലി നഷ്ടമായതോടെ തകര്‍ന്ന മനു കണ്ണൂരെത്തുകയായിരുന്നു.
താലൂക്ക് ഓഫീസിനടുത്തെ കൂറ്റന്‍മരത്തില്‍ കഴുത്തിലും അരയിലും കയര്‍ മുറുക്കി വൈകീട്ട് മൂന്ന് മണിയോടെ കയറി.അവസാനമായി കാണണമെന്ന ആഗ്രഹം പറഞ്ഞ് സുഹൃത്ത് അരുണിനെ വിളിച്ചു.അരുണ്‍ പറഞ്ഞാണ് മരത്തില്‍ ആളുണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ കയറിയതാണെന്നും നാട്ടുകാരും ഫയര്‍ഫോഴ്‌സുമെല്ലാം അറിയുന്നത്.പിന്നെ താഴെയിറക്കാനുളള ശ്രമമായി.ജോലി ഉറപ്പുനല്‍കിയാലേ താഴെയിറങ്ങൂ എന്ന് യുവാവിന്റെ പിടിവാശി..
തിരക്കേറിയ സമയമായതിനാല്‍ ഗതാഗതക്കുരുക്കും മുറുകി.യുവാവിന്റെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥനയും വാഗ്ദാനങ്ങളും.
വിമാനത്താവള അധികൃതരടക്കം വിളിച്ചിട്ടും ധാരണയായില്ല.ഒടുവില്‍ ഒരു കോട്ടയംകാരന്‍ തന്നെ തുണയ്‌ക്കെത്തി. സ്വന്തം നാട്ടുകാരന്റെ വാക്കില്‍ കയറൂരിയെറിഞ്ഞ് മനു താഴേക്ക് വന്നു. ജീവനൊടുക്കാന്‍ കയറിയവനെ പെരുമാറാനായി പിന്നെ ആള്‍ക്കൂട്ടത്തിന്റെ തിരക്ക്. വളരെ പണിപ്പെട്ടാണ് യുവാവിനെ ഫയര്‍ഫോഴ്‌സും പൊലീസും വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam