സംസ്ഥാനത്ത് വേനല്‍മഴയില്‍ വന്‍കുറവ്

By anuraj aFirst Published Apr 21, 2016, 1:32 AM IST
Highlights

പക്ഷെ ഇപ്പോഴത്തെ കണക്കനുസരിച്ച് ലഭിച്ചിട്ടുള്ളത് 2184.4 മില്ലീമീറ്റര്‍ മാത്രം. കുറവ് 25.3 ശതമാനം. ഇത്തവണ പക്ഷെ ജൂണ്‍ മഴ 26 ശതമാനത്തോളം കുറവാണ് ലഭിച്ചതെങ്കിലും വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ നിരാശപ്പെടുത്തിയില്ല. 27 ശതമാനത്തോളം അധികമഴ ലഭിച്ചു. എന്നാല്‍ തുടര്‍ന്ന് മഴ ലഭിച്ചതേയില്ല. ജനുവരി ഫെബ്രവരി വരെയുള്ള കാലത്ത് ലഭിക്കേണ്ട മഴയില്‍ 21 ശതമാനമാണ് കുറവ്. വേനല്‍മഴയിലും കനത്ത കുറവാണുണ്ടായത്. വേനല്‍മഴയുടെ കുറവ് ശതമാനക്കണക്കില്‍ 43
ശതമാനം വരും. ഇത്തരമൊരവസ്ഥ മുമ്പുണ്ടായിട്ടില്ലെന്ന് വിദഗ്ദര്‍.

പത്തനംതിട്ടയിലാണ് ഏറ്റവുമധികം മഴക്കുറവ്. 63.5 ശതമാനം. വയനാട് 40.9 ഉം പാലക്കാട് 33 ശതമാനവും കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ. തിരുവനന്തപുരത്താണ് തമ്മില്‍ ഭേദമായ അവസ്ഥ. ഇവിടെ 8.8 ശതമാനം മഴക്കുറവേ ഉണ്ടായിട്ടുള്ളൂ. വേനല്‍ മഴ ഇതുവരെ കാര്യമായി എവിടെയും ലഭിക്കാത്ത സാഹചര്യത്തില്‍ മണ്‍സൂണ്‍ മഴ മെയ് പകുതിയോടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡി ഡബ്യു ആര്‍ ഡി എമ്മിലെ വിദഗ്ദര്‍.

click me!