പട്ടികജാതി നിയമം; പുനപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

Web Desk |  
Published : May 16, 2018, 08:56 AM ISTUpdated : Jun 29, 2018, 04:21 PM IST
പട്ടികജാതി നിയമം; പുനപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

Synopsis

എസ്‍സി എസ്‍റ്റി കേസ് ഇന്ന് സുപ്രീംകോടതിയിൽ വിധി പുനപരിശോധിക്കണമെന്ന ഹ‍ർജികൾ പരിഗണിക്കും

ദില്ലി:പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരമുള്ള കേസുകളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനോ, പ്രോസിക്യൂട്ട് ചെയ്യാനോ പാടില്ലെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സര്‍ക്കാരും കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി വിധി പട്ടികജാതി നിയമത്തിൽ വലിയ ആശയകുഴപ്പം ഉണ്ടാക്കി എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു.

കേസിലെ വിധിയിൽ വ്യക്തത വരുത്തി പുതിയ ഉത്തരവ് ഇറക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പട്ടികജാതി നിയമപ്രകാരമുള്ള കേസുകളിൽ പ്രാഥമിക പരിശോധനയില്ലാതെ അറസ്റ്റോ, പ്രോസിക്യൂഷൻ നടപടികളോ പാടില്ലെന്ന സുപ്രീംകോടതിയുടെ വിധി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ഹര്‍ജി നൽകിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്