എല്ലാവരും 'ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനക്കാരാണോ? ബാങ്ക് തട്ടിപ്പ് പ്രതികളെ ട്രോളി സുപ്രീം കോടതി

By Web DeskFirst Published Feb 23, 2018, 12:16 PM IST
Highlights

ദില്ലി: കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ നീരവ് മോദിയെയും മെഹുള്‍ ചോസ്കിയെയും ട്രോളി സുപ്രീം കോടതി. ബാങ്ക് തട്ടിപ്പുകാര്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനക്കാരാണെന്നാണ് സുപ്രീം കോടതി പരിഹസിച്ചത്. ബെംഗ്ലൂരിലെ ഒരു ടെക്കിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ട്രോളിയത്.

വിവാഹ തട്ടിപ്പ് കേസില്‍ യുവതി നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയെത്തിയ ഐടി പ്രഫഷണലിന്‍റെ അഭിഭാഷകനോടാണ് ജസ്റ്റിസുമാരായ ജെ ചെമലേശ്വര്‍, സഞ്ജയ് കെ. കൗള്‍ എന്നിവര്‍ പരിഹാസരൂപേണ പ്രസാതാവന നടത്തിയത്. പ്രതിയായ ടെക്കി എവിടെയാണെന്ന ചോദ്യത്തിന് അഭിഭാഷകന്‍ ഇയാള്‍ ഫിന്‍ലന്‍ഡിലാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. 

ഇതിന് മറുചോദ്യമായാണ് സുപ്രീം കോടതിയുടെ പരിഹാസം. ഇയാളും ബാങ്ക് തട്ടിപ്പുകാരെപ്പോലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ ചേര്‍ന്നോ എന്ന് കോടതി ചോദിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയാണ് നിരവ് മോദിയും മെഹുള്‍ ചോസ്കിയും ഇന്ത്യയില്‍ നിന്ന് മുങ്ങിയത്.

click me!