
ദില്ലി: കുൽഭൂഷൺ ജാദവിന്‍റെ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചത് പാകിസ്ഥാന്‍റെ നെറികെട്ട നടപടിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാര്‍ലമെന്‍റിൽ പ്രസ്താവന യിലാണ് പാകിസ്ഥാനെതിര രൂക്ഷമായ ഭാഷയില്‍ സുഷമയുടെ പ്രതികരണം. പാകിസ്ഥാന്‍ കുല്‍ഭൂഷണിന്‍റെ കുടുംബത്തോട് ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്. ചെരുപ്പില്‍ ചിപ്പുണ്ടായിരുന്നു എന്നതടക്കമുള്ള വാദങ്ങള്‍ തീര്‍ത്തും കള്ളപ്രചരണമാണ്. നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ പോലും പറയാത്ത ആരോപണമാണ് സംഭവം വിവാദമായ ശേഷം പാകിസ്ഥാന്‍ ഉന്നയിക്കുന്നത്.
മാധ്യമപ്രവര്‍ത്തകരെ കുടുംബത്തിന്‍റെ അടുത്ത് എത്തിക്കരുതെന്ന് ഇന്ത്യ ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതും പാലിക്കപ്പെട്ടില്ല. ചില വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന തരത്തിലേക്കും കാര്യങ്ങളെത്തി. മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. വിധവകളെ പോലെയാണ് കുല്‍ഭൂഷണിന്‍റെ മുന്നില്‍ ഇരുവരെയും എത്തിച്ചത്. ഇരുവരുടെയും വസ്ത്രം മാറ്റാനും ശ്രമം നടന്നു. സാരി മാത്രം ധരിക്കുന്ന കുല്‍ഭൂഷണിന്‍റെ അമ്മയ്ക്ക് സാല്‍വാറാണ് ധരിക്കാന്‍ പാകിസ്ഥാന്‍ നല്‍കിയത്. ഇക്കാര്യത്തില്‍ സഭ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും സുഷമ സ്വരാജ് സഭയില്‍ ആവശ്യപ്പെട്ടു. കുൽഭൂഷൺ ജാദവിനെ ഉടൻ തിരിച്ചെത്തിക്കണമെന്നും കേന്ദ്രം വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam