
റാഞ്ചി: ഭാര്യയെ കൊന്ന് വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവ് കോടതിയില്‍ ഹാജരായി. ജാര്‍ഘണ്ഡിലെ ഗട്ട്ഷാലയ്ക്ക് സമീപം ഭന്ധ്മുത്ത് ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകം.
കഴിഞ്ഞ ഞയാറാഴ്ച രാത്രിയാണഅ സംഭവം. ഗട്ട്ഷാല സ്വദേശിയായ ഭൂപന്‍ മര്‍ഡി എന്ന മുപ്പത്തിയഞ്ച് കാരനാണ് ഭാര്യ ചുരമാണി മര്‍ഡിയുടെ തല വെട്ടിയെടുത്തത്. തുടര്‍ന്ന് വെട്ടിയ തല ബാഗിലാക്കി കോടതിയില്‍ കീഴടങ്ങാനെത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്‍തു.
പോലീസ് നടത്തിയ തെളിവെടുപ്പില്‍ കൊലചെയ്യപ്പെട്ട ചുരമണി മര്‍ഡിയുടെ തലയില്ലാത്ത മൃതദേഹം വീടിനടുത്തുള്ള പാടത്ത് നിന്നും കണ്ടെത്തി. ഭൂപന്‍ മര്‍ഡിയും ഭാര്യയും തമ്മില്‍ പതിവായി വീട്ടില്‍ നിന്നും വഴക്കുണ്ടാക്കുന്നത് കേട്ടിരുന്നതായി സമീപവാസികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam