അപ്രഖ്യാപിത ഹര്‍ത്താലിന് അനുകൂലമായി പ്രചാരണം; പോലീസുകാരന് സസ്പെന്‍ഷന്‍

Web Desk |  
Published : Apr 21, 2018, 11:57 PM ISTUpdated : Jun 08, 2018, 05:49 PM IST
അപ്രഖ്യാപിത ഹര്‍ത്താലിന് അനുകൂലമായി പ്രചാരണം; പോലീസുകാരന് സസ്പെന്‍ഷന്‍

Synopsis

അപ്രഖ്യാപിത ഹര്‍ത്താലിന് അനുകൂലമായി പ്രചാരണം പോലീസുകാരന്‍ സസ്പെന്‍ഷന്‍

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന് അനുകൂലമായി പ്രചാരണം നടത്തിയതിന് പോലീസുകാരന്‍ സസ്പെന്‍ഷന്‍. കോഴിക്കോട് നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറായ അഷ്റഫിനാണ് സസ്പെന്‍ഷന്‍. നാദാപുരം ഏരിയയിലെ പോലീസുകാരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഹര്‍ത്താലിന് തലേദിവസം ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ഇദ്ദേഹം മെസേജ് അയച്ചിരുന്നു. കത്വ സംഭവത്തിലെ പ്രതിഷേധക്കുറിപ്പും അഷ്റഫ് ഈ ഗ്രൂപ്പിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തിരുന്നു.

കോഴിക്കോട് റൂറല്‍ എസ്.പി പുഷ്ക്കരന്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് പോലീസുകാരനെ സസ്പെന്‍റ് ചെയ്തത്. രാഷ്ട്രീയ കാര്യങ്ങളില്‍ പോലീസ് അഭിപ്രായം പറയരുതെന്ന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു'; അർഹരെ തേടി പ്രമോഷൻ നൽകുമെന്ന് ​ഗതാ​ഗതമന്ത്രി
സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ശോഭ സുരേന്ദ്രൻ; 'ബാർ സമയം നീട്ടിയത് പണം പിരിക്കാൻ'