സിറിയ പരാമര്‍ശം നിഷേധിച്ച് ശ്രീ ശ്രീ രവിശങ്കര്‍

By Web DeskFirst Published Mar 7, 2018, 6:59 PM IST
Highlights
  • രാമക്ഷേത്ര വിഷയത്തില്‍ ഇന്ത്യ സിറിയ ആകുമെന്ന് പറഞ്ഞിട്ടില്ല: ശ്രീ ശ്രീ രവിശങ്കര്‍

മുംബൈ: "രാമഭൂമിയില്‍ തീര്‍പ്പായില്ലെങ്കില്‍ ഇന്ത്യ സിറിയ ആകുമെന്ന്  ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞിട്ടില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിങ് അധികൃതര്‍ അറിയിച്ചു. അയോധ്യ വിഷയത്തില്‍ രമ്യമായ പരിഹാരം കാണാന്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആര്‍ട്ട് ഓഫ് ലിവിങ് അധികൃതര്‍ വ്യക്തമാക്കി. 

അയോധ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തി വരികയാണ്, ഇതിന്‍റെ ഭാഗമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്. അതില്‍ പറയുന്നത് പ്രശ്നം രമ്യമായി പരിഹാരിക്കാനുള്ള മാര്‍ഗങ്ങളെ കറിച്ചാണെന്നും ആര്‍ട്ട്ഓഫ് ലിവിങ് വൃത്തങ്ങള്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് ശ്രീ ശ്രീ രവിശങ്കര്‍ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് അയച്ച കത്ത് ചൂണ്ടിക്കാട്ടിയാണ് ആര്‍ട് ഓഫ് ലിവിങ് അധികൃതര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രശ്നം കോടതിയില്‍ പരിഹരിക്കുമ്പോള്‍ ഇന്ത്യയില്‍ കലാപത്തിന് സാധ്യതയുണ്ടെന്നും കോടതിക്കു പുറത്ത് ഈ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നുമാണ് കത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നത്. ഇരു വിഭാഗത്തിനും കോട്ടമില്ലാതെ സാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ശ്രീ ശ്രീ രവിശങ്കര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതായി ഇന്ത്യ ടുഡേയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാദ പരാമര്‍ശം നടത്തിയെന്നായിരുന്നു വാര്‍ത്ത. 

അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് ശ്രീ ശ്രീ രവിശങ്കര്‍ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് അയച്ച കത്ത്

click me!