സിറിയയില്‍ വീണ്ടും സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

Published : Sep 07, 2016, 04:06 AM ISTUpdated : Oct 04, 2018, 04:22 PM IST
സിറിയയില്‍ വീണ്ടും സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

Synopsis

ആലപ്പോ: സിറിയയിലെ ആലപ്പോയില്‍ വിമതര്‍ക്കു നേരെ സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആലപ്പോയിലെ വിമതരുടെ ശക്തികേന്ദ്രത്തിനു മുകളിലൂടെ പറന്ന ഹെലികോപ്റ്ററുകള്‍ ക്ലോറിന്‍ വാതകം നിറച്ച ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ക്ലോറിന്‍ വാതകം പ്രയോഗിച്ചെന്ന ആരോപണം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. യുദ്ധമുഖത്ത് ക്ലോറിന്‍ ആയുധമായി ഉപയോഗിക്കുന്നത് കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ നിരോധിച്ചിട്ടുണ്ട്.

2014 ലും, 2015ലും സിറിയന്‍ സര്‍ക്കാര്‍ സേന രാസായുധം പ്രയോഗിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഇത് ഐക്യരാഷ്ട്ര സഭയുടെ സംഘം അന്വേഷണിത്തിലൂടെ സത്യമാണെന്ന് കണ്ടെത്തിയിരുന്നു.  പുതിയ ആക്രമണത്തില്‍ സിറിയയ്ക്ക് പങ്കുണ്ടെങ്കില്‍ സിറിയന്‍ സര്‍ക്കാറിന് മുകളില്‍ അന്താരാഷ്ട്ര സമൂഹം യുദ്ധകുറ്റം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി