സിറോ മലബാര്‍ സഭ ഭൂമിയിടപാട്: ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി തള്ളി

Web Desk |  
Published : Jul 20, 2018, 12:20 PM ISTUpdated : Oct 02, 2018, 04:21 AM IST
സിറോ മലബാര്‍ സഭ ഭൂമിയിടപാട്: ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി തള്ളി

Synopsis

സിറോ മലബാര്‍ സഭ ഭൂമിയിടപാട്: ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി തള്ളി

ദില്ലി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍  നല്‍കിയ ഹര്‍ജി തള്ളി. കര്‍ദിനാളിനെയടക്കം പ്രതിയാക്കിയ എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജിയാണ് തള്ളിയത്.

കേസിലെ എഫ്ഐആര്‍ റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സഭാ വിശ്വാസികളായ മാര്‍ട്ടിൻ പയ്യപ്പള്ളിലും ഷൈൻ വര്‍ഗീസും നൽകിയ ഹര്‍ജികളിലാണ് കോടതി വിധി. കേസിലെ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഉത്തരവിടണമെന്നാണ് ഹര്‍ജികളിൽ ആവശ്യപ്പെടുന്നത്.  നേരത്തെ ഈ കേസ് പരിഗണിക്കവെ ഇത് അതീവ ഗൗരവമുള്ള കേസാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു. 

കേസ് പരിഗണിച്ച ഉടന്‍ തന്നെ ഈ കേസ് ഇവിടെ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാര‍്ക്ക് ആവശ്യമെങ്കില്‍ മജിസ്ട്രേറ്റിനെ സമീപിക്കാമെന്നാണ് ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി സുപ്രിം കോടതി ശരിവയ്ക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി