
വയനാട്: അതിരൂപതകളിലെ ആരാധനാക്രമത്തിൽ യോഗ ഉൾപ്പെടുത്തുന്നതിനെതിരെ സിറോ മലബാർ സഭയിലെ ഒരു വിഭാഗം ബിഷപ്പുമാർ. യോഗയുടെ മറവിൽ സംഘപരിവാർ വർഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രോത്സാഹിപ്പിക്കുകയാണെന്ന് മെത്രാൻ സമിതി അംഗം ബിഷപ് ജോസഫ് കല്ലറങ്ങാട് മാനന്തവാടി രൂപത ബുള്ളറ്റിനിലെ ലേഖനത്തിലൂടെ വ്യക്തമാക്കി.
ഫരീദാ ബാദ് , മാണ്ഡ്യ രൂപതകളിൽ യോഗ ആരാധാനാക്രമത്തിന്‍റെ ഭാഗമാക്കിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ലേഖനം. എന്നാൽ യോഗ ഒഴിവാക്കണമെന്ന് മെത്രാൻ സമിതി തീരുമാനിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് സമിതി തീരുമാന പ്രകാരം പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് ഭാരവാഹികൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam