
ഡിജിപി പദവി കോടതി വിധിയിലൂടെ നേടിയതിനുശേഷമുള്ള ആദ്യശമ്പളത്തിലൊരു പങ്ക് ടി പി സെന്‍കുമാര്‍ നല്‍കിയത് വയനാട്ടിലെ ആദിവാസി കുരുന്നുകള്‍ക്ക്. ഇതുപയോഗിച്ച് വാങ്ങിയ വസ്‌ത്രങ്ങളും പഠനോപകരണങ്ങളും സെന്‍കുമാര്‍ തന്നെ വയനാട്ടിലെത്തി ആദിവാസികുട്ടികള്‍ക്ക് നല്‍കി.
ടി പി സെന്‍കുമാര്‍ വീണ്ടും ഡിജിപി ആയപ്പോള്‍ തന്നെ വയനാട്ടിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉറപ്പുനല്‍കിയതാണ് ശമ്പളത്തില്‍ ഒരു പങ്ക്. അത് കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിനായിരിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഒടുവില്‍ ജില്ലയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കോളനികളിലെ കുട്ടികള്‍ക്ക് ബാഗും പുസ്‍തകങ്ങളും വസത്രവുമൊക്കെയായി സെന്‍കുമാര്‍ തന്നെ സെന്‍കുമാര്‍ തന്നെ നല്‍കി. വയനാട് ജില്ലയിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ക്കായി ഒരുക്കിയ പ്രത്യേക ചടങ്ങില്‍വെച്ചായിരുന്നു ഡിജിപിയുടെ സമ്മാനം.
സമ്മാനങ്ങളൊക്കെ നല്‍കി കഴിഞ്ഞ ആദിവാസി കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചിലവഴിച്ചതിനുശേഷമാണ് ഡിജിപി മടങ്ങിയത്. ഇതിനിടെ ആദിവാസിമേഖലയിലെ മദ്യത്തിന്‍റെയും കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളുടെയും ഉപയോഗം തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന നിര്‍ദ്ദേശവും ജില്ലിയിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് നല്‍കാനും ടി പി സെന്‍കുമാര്‍ മറന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam