താജ്മഹല്‍ സന്ദര്‍ശിക്കാവുന്നവരുടെ എണ്ണം വെട്ടിക്കുറച്ചേക്കും

By web deskFirst Published Jan 3, 2018, 2:08 PM IST
Highlights

ആഗ്ര: താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്ന നിര്‍ദ്ദേശവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ. ദിവസവും താജ്മഹലിലെത്തുന്നവരുടെ എണ്ണം 40000 ആയി ചുരുക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ സര്‍ക്കാരിന് കൈമാറി. 

മാത്രമല്ല, ടിക്കറ്റെടുത്ത് സന്ദര്‍ശനമാരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഈ ശുപാര്‍ശകള്‍ നിലവില്‍ വരുന്നതോടെ താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 40000 ആയി ചുരുങ്ങും. നിലവില്‍ സീസണ്‍ സമയത്ത് 60000 മുതല്‍ 70000 പേര്‍ വരെയാണ് താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്നത്. അതേസമയം 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്നതും ശുപാര്‍ശയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 

click me!