വരള്‍ച്ച; സ്വകാര്യ കിണറുകളെല്ലാം പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

By Web DeskFirst Published May 25, 2016, 7:04 AM IST
Highlights

മുംബൈ: മഹാരാഷ്‌ട്രയില്‍ അതിരൂക്ഷമായ വരള്‍ച്ച തുടരവെ സംസ്ഥാനത്തെ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതതയിലുള്ള എല്ലാ കിണറുകളും ഉടന്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. പ്രകൃതി വിഭവങ്ങള്‍ രാജ്യത്തിന് മൊത്തം അവകാശപ്പെട്ടതാണെന്നും അത് സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തമാക്കി വെയ്‌ക്കാന്‍ വിട്ടുകൊടുക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് വരള്‍ച്ചാ ഭീഷണി ഒഴിയുന്നത് വരെ എല്ലാ സ്വകാര്യ കിണറുകളും കുഴല്‍ക്കിണറുകളും സര്‍ക്കാറിന്റെ അധീനതയിലായിരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പര്യ ഹരജി പരിഗണിച്ചാണ് ജ. ബിആര്‍ ഗവായ് അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. കുടിവെള്ളം ക്ഷാമം രൂക്ഷമായിരുന്നതിനാല്‍ ഐപിഎല്‍ മത്സരങ്ങളെല്ലാം സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് മേയ് അഞ്ചിന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു.
 

click me!