ആ ഹെലികോപ്റ്ററുകള്‍ തിരിച്ചെടുക്കൂ... ഇന്ത്യയോട് മാലി

By Web DeskFirst Published Apr 4, 2018, 3:09 PM IST
Highlights
  • ഇന്ത്യയോട് അകലം പാലിക്കുകയെന്ന നയതന്ത്ര സമീപനമാണ് മാലിദ്വീപ് പ്രസിഡന്‍റ് അബ്ദുളള യമീന്‍ പിന്‍തുടരുന്നത്  

മാലി: ഇന്ത്യ മാലിദ്വീപിന് സമ്മാനിച്ച ധ്രുവ് അഡ്വാന്‍സിഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ (എ.എല്‍.എച്ച്) തിരിച്ചെടുക്കാന്‍ ഇന്ത്യയോട് മാലിദ്വീപ് ആഭ്യര്‍ത്ഥിച്ചു. ഇന്ത്യയും മാലിദ്വീപും തമ്മിലുളള നയതന്ത്ര ബന്ധത്തിന് വിള്ളല്‍ വീണുവെന്നതിന്‍റെ അവസാന തെളിവായി ഈ സംഭവം.

മാലിദ്വീപ് ചൈനയുടെ സില്‍ക്ക് റൂട്ട് പദ്ധതിയുടെ ഭാഗവാക്കാവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതോടെ ചൈനീസ് സര്‍ക്കാര്‍ മാലിദ്വീപില്‍ വലിയതോതില്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യയോട് അകലം പാലിക്കുകയെന്ന നയതന്ത്ര സമീപനമാണ് മാലിദ്വീപിലെ അബ്ദുളള യമീന്‍റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. 

കഴിഞ്ഞ ദിവസം, മാലിദ്വീപിലെ പുതിയ എയര്‍പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍ മുന്നില്‍ വന്നത് ഇന്ത്യന്‍ കമ്പനിയാണെങ്കിലും അത് ചൈനീസ് സര്‍ക്കാരിന് സ്വാധീനമുളള മറ്റൊരു കമ്പനിയ്ക്ക് നല്‍കുകയാണുണ്ടായത്. ധ്രുവ് വിമാനങ്ങള്‍ തിരിച്ചെടുക്കാനുളള മാലിദ്വീപിന്‍റെ അഭ്യര്‍ത്ഥനയോട് ഇതുവരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

click me!